ആലുവ യുസി കോളജിൽ പ്ലാസ്റ്റിക് മാലിന്യം ബെഞ്ചുകളും ഡസ്ക്കുകളുമാക്കുന്നു
1460389
Friday, October 11, 2024 3:47 AM IST
ആലുവ: പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിച്ച് ക്ലാസ് മുറികളിൽ ബഞ്ചുകളും ഡസ്ക്കുകളും തയാറാക്കാനായി യുസി കോളേജ് എൻഎസ്എസ് വിഭാഗം പദ്ധതി ആരംഭിച്ചു. ഇതിന് മുന്നോടിയായി മാലിന്യത്തിന് നിന്ന് നിർമിച്ച വേസ്റ്റ് ബിന്നുകളുടെ കൈമാറ്റ ചടങ്ങ് നടന്നു.
പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും നിർമിച്ച വേസ്റ്റ് ബിന്നുകൾ ഹമാര പ്ലാസ്റ്റിക് മാനേജിംഗ് പാർട്ണർ നിബു കാസിമില്‍ നിന്നും എൻഎസ്എസ് സന്നദ്ധ പ്രവർത്തകർ സ്വീകരിച്ചു.
ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി സർവകലാശാല എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ഇ.എൻ. ശിവദാസൻ മുഖ്യ സന്ദേശം നൽകി.
കോളേജ് മാനേജർ ഡോ. കെ.പി. ഔസേപ്പ്, പൂർവ വിദ്യാർഥി സംഘടന വൈസ് പ്രസിഡന്റ് ആർ. സജി, എൻഎസ്എസ് പ്രോഗ്രാം ഓഫീസേഴ്സ് ഡോ. അജലേഷ് ബി. നായർ, ഡോ. അനുമോൾ ജോസ്, വോളണ്ടിയർ സെക്രട്ടറിമാരായ എം. ഉണ്ണികൃഷ്ണൻ, അപർണ വിനോദ് തുടങ്ങിയവർ സംസാരിച്ചു.
യുസി കോളജിലെ തണലിടവുമായി സഹകരിച്ചുകൊണ്ട് യുസി കോളേജിലും സമീപപ്രദേശങ്ങളിലും നിന്ന് എൻഎസ്എസ് വോളണ്ടിയർമാർമാരാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നത്. പെരുമ്പാവൂർ മേഖലയിൽ പ്രവർത്തിക്കുന്ന ഹമാര പ്ലാസ്റ്റിക്സ് എന്ന കമ്പനിയാണ് ഉപയോഗപ്രദമായ വസ്തുക്കളായി തിരികെ നൽകുന്നത്.
അടുത്ത ഘട്ടത്തിൽ ഇരിപ്പിടങ്ങൾ തയാറാക്കി നൽകുമെന്ന് സംഘാടകർ അറിയിച്ചു.