ദീപിക നമ്മുടെ ഭാഷ പദ്ധതി കിടങ്ങൂര്‍ സെന്റ് ജോസഫ്സില്‍
1459704
Tuesday, October 8, 2024 7:27 AM IST
അങ്കമാലി: കിടങ്ങൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷ പദ്ധതി തുടങ്ങി. അങ്കമാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പോക്കാട്ടുകാരന് യൂണിഫോം കളക്ഷന്‍സാണ് സ്കൂളിലേക്കുള്ള പത്രം സ്പോണ്സര് ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ദീപികയുടെ കോപ്പി നല്കി പോക്കാട്ടുകാരന് യൂണിഫോം കളക്ഷന്‍സ് ഉടമ സാജു പോക്കാട്ടുകാരന് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റര്‍ ലളിത ട്രീസ അധ്യക്ഷത വഹിച്ചു. കെ.പി. ഷാജു, പി.എല്‍. ജിജോ, സിസ്റ്റര്‍ ഹണി ജോസ് എന്നിവര്‍ പ്രസംഗിച്ചു.