കൊച്ചി: വിസ്മയപ്രകടനങ്ങൾകൊണ്ട്, കാഴ്ചക്കാരില്‍ അദ്ഭുതവും ആശ്ചര്യവും നിറച്ച് റാംബോ സര്‍ക്കസ്. സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദതയില്‍, സ്കൈ വാക്കും ഏരിയല്‍ റോപ്പും മറ്റും അവതരിപ്പിച്ച് കൈയടി നേടുകയാണ് സർക്കസ് താരങ്ങൾ.
കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ 17, 21, 22 തീയതികളില്‍ രാവിലെ 11, 1.30, 4.30, 7.30 സമയങ്ങളിലും 18, 19, 20 തീയതികളില്‍ 1.30, 4.30, 7.30 സമയങ്ങളിലുമാണ് ഒന്നര മണിക്കൂര്‍ നീളുന്ന സര്‍ക്കസ് പ്രകടനം. ടിക്കറ്റുകള്‍ക്ക് ബുക്ക് മൈ ഷോയും കണ്വന്ഷന് സെന്ററിലെ കൗണ്ടറും സന്ദര്‍ശിക്കാവുന്നതാണ്.