കെജരിവാളിന് ജാമ്യം : ആം ആദ്മി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി
1453450
Sunday, September 15, 2024 4:03 AM IST
കോതമംഗലം: ആം ആദ്മി പാർട്ടിയുടെ അഖിലേന്ത്യ അധ്യക്ഷൻ അരവിന്ദ് കെജരിവാളിന് കോടതി ജാമ്യം നൽകിയതിന്റെ സന്തോഷത്തിൽ പ്രവർത്തകർ കോതമംഗലത്ത് ആഹ്ലാദ പ്രകടനം നടത്തി.
മുനിസിപ്പൽ ജംഗ്ഷനിൽനിന്നും ആരംഭിച്ച ജാഥ കോഴിപ്പിള്ളിക്കവലയിൽ സമാപിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് കോണിൽ അധ്യക്ഷത വഹിച്ചു.
23ന് തൃശൂരിൽ നടക്കുന്ന ആം ആദ്മി പാർട്ടിയുടെ മഹാസംഗമത്തിൽ ഡൽഹി മുൻ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയായും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പങ്കജ് ഗുപ്തയും പങ്കെടുക്കും.