സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്തു
1453444
Sunday, September 15, 2024 3:58 AM IST
മൂവാറ്റുപുഴ: സിപിഐ മുവാറ്റുപുഴ ടൗൺ എൽസിയിലെ മണിയംകുളം ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന നവയുഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഓണ സന്ദേശം നൽകി. 110 കുടുംബങ്ങൾക്ക് സൗജന്യമായി ഓണക്കിറ്റുകൾ നൽകി.
വിവിധ കലാപരിപാടികളും നാടൻ പാട്ടുകളും അരങ്ങേറി. സിപിഐ മണിയൻകുളം ബ്രാഞ്ച് സെക്രട്ടറി അമീർ കാഞ്ഞൂരാൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എൽദോ ഏബ്രഹാം, ജോളി പൊട്ടയ്ക്കൽ, കെ.പി. അലികുഞ്ഞ്, ബിബിൻ തട്ടായത്ത് എന്നിവർ പ്രസംഗിച്ചു.