ബൈക്ക് മോഷ്ടാക്കള്‍ അറസ്റ്റില്‍
1442985
Thursday, August 8, 2024 3:36 AM IST
കൊച്ചി: കലൂരിലെ മെന്‍സ് ഹോസ്റ്റലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നു ബൈക്ക് മോഷ്ടിച്ചവര്‍ അറസ്റ്റില്‍.
എറണാകുളം ചക്കരപ്പറമ്പ് സുലേഖ മന്‍സിലില്‍ മുഹമ്മദ് ഇര്ഫാന് ഇത്തിയാസ്(18), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരെയാണ് എറണാകുളം നോര്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജി. പ്രതാപ് ചന്ദ്രന്, എസ്ഐ രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചിന് രാത്രിയാണ് മണപ്പാട്ടി പറമ്പിലുള്ള മെന്‍സ് ഹോസ്റ്റലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് മലപ്പുറം സ്വദേശിയുടെ എന്‍ഫീല്‍ഡ് ബൈക്ക് മോഷണം പോയത്.