കരുമാലൂർ: കഴിഞ്ഞദിവസം ഉണ്ടായ കനത്ത മഴയിൽ വീടിനോടു ചേർന്നുള്ള ചായ്പ് തകർന്നു വീണു.
മാട്ടുപുറം ഇളന്തിക്കര കടവിൽ സരിത രാജേഷിന്റെ വീടിനോടു ചേർന്നുള്ള ചെറിയ ചായ്പ്പാണു നിലംപൊത്തിയത്.
സംഭവത്തെ തുടർന്നു കരുമാലൂർ വില്ലേജ് ഓഫിസർ, കരുമാലൂർ പഞ്ചായത്ത് അംഗം എ.എം.അലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി നാശനഷ്ടം വിലയിരുത്തി. ആർക്കും അപകടം സംഭവിച്ചില്ല.