കടൽക്ഷോഭം: പ്രതിരോധ മുൻകരുതലുകൾക്ക് 55 ലക്ഷം അനുവദിച്ചു
1425579
Tuesday, May 28, 2024 7:42 AM IST
വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ കടൽക്ഷോഭമുണ്ടായ പ്രദേശങ്ങൾക്ക് പ്രതിരോധ മുൻകരുതലുകൾക്കായി 55.29 ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. ഡിസാസ്റ്റർ മാനേജ്മെന്റാണ് തുക അനുവദിച്ചിട്ടുള്ളത്. എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ ജിയോ ബാഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിനിയോഗിച്ച് കടലാക്രമണം ചെറുക്കുകയാണ് ലക്ഷ്യം.
എടവനക്കാട് അണിയൽ തീരത്ത് ജിയോ ബാഗുകൾ ഉപയോഗിച്ച് അടിയന്തിര താത്കാലിക സംരക്ഷണ ജോലികൾ നടപ്പാക്കും. മൊത്തം 24.29 ലക്ഷം രൂപ ഇതിനായി ചെലവാക്കും.
കുഴുപ്പിള്ളിയിൽ ജിയോബാഗുകൾ ഇനിയും സ്ഥാപിച്ചിട്ടില്ലാത്ത ഇടങ്ങളിൽ അടിയന്തിരമായി ജിയോ ബാഗ് നിരത്താൻ 15.8 ലക്ഷം രൂപയും, പള്ളിപ്പുറം 23-ാം വാർഡിൽ ജിയോബാഗ് വിന്യസിക്കാൻ 15.2 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.