വി​ജ​യം ആ​ഘോ​ഷി​ക്കാ​ന്‍ അ​വ​ള്‍ ഇ​ല്ല
Friday, May 10, 2024 4:29 AM IST
പെ​രു​മ്പാ​വൂ​ര്‍: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യു​ടെ ഫ​ലം വ​ന്ന​പ്പോ​ള്‍ സ​ന്തോ​ഷം നി​റ​യേ​ണ്ടി​യി​രു​ന്ന കു​റു​പ്പും​പ​ടി വ​ട്ട​യ്ക്കാ​ട്ടു​പ​ടി പ​ട്ട​രു​മ​ഠം വീ​ടി​ന്‍റെ അ​ക​ത്ത​ള​ത്തി​ല്‍ ദുഃ​ഖം തി​ങ്ങി​നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. മി​ക​ച്ച വി​ജ​യ​ത്തി​ന്‍റെ മ​ധു​രം നു​ണ​യാ​ന്‍ മ​ക​ള്‍ ന​സ്‌​റി​ന്‍ ഇ​ല്ല​ല്ലോ​യെ​ന്ന യാ​ഥാ​ര്‍​ഥ്യം ആ ​കു​ടും​ബ​ത്തെ ആ​കെ സ​ങ്ക​ട​ത്തി​ലാ​ഴ്ത്തി.

ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പാ​ണ് കു​റു​പ്പം​പ​ടി എം​ജി​എം എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി​നി​യും വ​ട്ട​യ്ക്കാ​ട്ടു​പ​ടി പ​ട്ട​രു​മ​ഠം വീ​ട്ടി​ല്‍ റ​ഷീ​ദി​ന്‍റെ മ​ക​ളു​മാ​യ ന​സ്‌​റി​ന്‍ റ​ഷീ​ദ് (15) കു​ടും​ബ​വു​മൊ​ത്ത് തി​യ​റ്റ​റി​ല്‍ സി​നി​മ കാ​ണു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പ​രീ​ക്ഷാ​ഫ​ലം വ​ന്ന​പ്പോ​ള്‍ മൂ​ന്ന് എ ​പ്ല​സ്, ര​ണ്ട് എ, ​മൂ​ന്ന് ബി ​പ്ല​സ്, ര​ണ്ട് ബി ​എ​ന്നീ ഗ്രേ​ഡു​ക​ളോ​ടെ മി​ക​ച്ച വി​ജ​യ​മാ​ണ് ന​സ്‌​റി​ന്‍ നേ​ടി​യ​ത്.