സൈഡ് കൊടുക്കാത്തതിനെ ചൊല്ലി വാക്കേറ്റം, കത്തിക്കുത്ത്; ഓട്ടോ ഡ്രൈവർ പിടിയിൽ
1423252
Saturday, May 18, 2024 4:39 AM IST
കാക്കനാട്: വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിൽ കാർ ഡൈവറെ കുത്തി പരിക്കേൽപ്പിച്ച ഓട്ടോ ഡ്രൈവറെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. വാഴക്കാല സ്വദേശി കുന്നേപ്പറമ്പിൽ ഷെഫീഖ്(32) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച ചെന്പുമുക്കിലായിരുന്നു സംഭവം. പ്രതി ഓടിച്ചിരുന്ന ഓട്ടോറിക്ഷ വാഴക്കാല സ്വദേശി ആന്റണി ജേക്കബിന്റെ കാറിന് ചെമ്പ്മുക്ക് ഭാഗത്ത് വച്ച് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയാണ് വാക്കേറ്റം ഉണ്ടായത്. തുടർന്ന് വാഴക്കാല ജംഗ്ഷൽ വച്ച് പ്രതി ആന്റണിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു.
ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ആന്റണി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.