റേഷന്‍കടകളില്‍ മണ്ണെണ്ണ വിതരണം നിലയ്ക്കും
Monday, May 20, 2024 4:54 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്തെ റേ​​ഷ​​ന്‍ക​​ട​​ക​​ളി​​ല്‍ സെ​​പ്റ്റം​​ബ​​ര്‍ മു​​ത​​ല്‍ മ​​ണ്ണെ​​ണ്ണ​​വി​​ത​​ര​​ണം ഉ​​ണ്ടാ​​കി​​ല്ല. ആ​​വ​​ശ്യ​​ത്തി​​നു​​ള്ള സ്റ്റോ​​ക്ക് ല​​ഭ്യ​​മാ​​കാ​​ത്ത​​തി​​നാ​​ല്‍ പു​​തി​​യ സ്റ്റോ​​ക്ക് എ​​ടു​​ക്കേ​​ണ്ടെ​​ന്ന മ​​ണ്ണെ​​ണ്ണ മൊ​​ത്തവ്യാ​​പാ​​രി​​ക​​ളു​​ടെ തീ​​രു​​മാ​​ന​​മാ​​ണു വി​​ത​​ര​​ണം മു​​ട​​ങ്ങാ​​ൻ കാ​​ര​​ണം. 1,944 കി​​ലോ ലി​​റ്റ​​ര്‍ മ​​ണ്ണെ​​ണ്ണ​​യാ​​ണ് ല​​ഭി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന​​ത്. ഇ​​ത് 780 കി​​ലോ ലി​​റ്റ​​റാ​​യി കു​​റ​​ച്ചു.

ഇ​​തോ​​ടെ സം​​ഭ​​ര​​ണ​​വും വി​​ത​​ര​​ണ​​വും പ്രാ​​യോ​​ഗി​​ക​​മ​​ല്ലെ​​ന്നു വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു. മൂ​​ന്നു മാ​​സം കൂ​​ടു​​മ്പോ​​ഴാ​​ണു മ​​ണ്ണെ​​ണ്ണ വി​​ത​​ര​​ണം ചെ​യ്യുന്നത്. ഇ​​പ്പോ​​ള്‍ ഏ​​പ്രി​​ല്‍, മേ​​യ്, ജൂ​​ണ്‍ മാ​​സ​​ങ്ങ​​ളി​​ലെ വി​​ത​​ര​​ണ​​മാ​​ണ് ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. അ​​ടു​​ത്ത വി​​ത​​ര​​ണം സെ​​പ്റ്റം​​ബ​​റി​​ലാ​​ണ്.

മു​​ന്‍ഗ​​ണ​​നാ വി​​ഭാ​​ഗ​​ങ്ങ​​ളാ​​യ പി​​ങ്ക്, മ​​ഞ്ഞ (പി​​എ​​ച്ച്എ​​ച്ച്, എ​​എ​​വൈ) കാ​​ര്‍ഡ് ഉ​​ട​​മ​​ക​​ള്‍ക്കാ​​ണു മ​​ണ്ണെ​​ണ്ണ ല​​ഭി​​ക്കു​​ന്ന​​ത്. മൂ​​ന്നു മാ​​സം കൂ​​ടു​​മ്പോ​​ള്‍ ല​​ഭി​​ക്കു​​ന്ന​​ത് അ​​ര ലി​​റ്റ​​ര്‍ മ​​ണ്ണെ​​ണ്ണ. എ​​ന്നാ​​ല്‍, മ​​ണ്ണെ​​ണ്ണ വ്യാ​​പാ​​രി​​ക​​ള്‍ക്കു മൂ​​ന്നു മാ​​സ​​ത്തി​​ല്‍ ഒ​​രി​​ക്ക​​ല്‍പ്പോ​​ലും മ​​ണ്ണെ​​ണ്ണ അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ക്കാ​​റി​​ല്ല.

ഒ​​രു ലോ​​ഡി​​ല്‍നി​​ന്ന് തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ശ​​മ്പ​​ളം, ക​​ട വാ​​ട​​ക, ബാ​​ങ്ക് പ​​ലി​​ശ തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം ന​​ല്‍കാ​​ന്‍ സാ​​ധി​​ക്കാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​ണു​​ള്ള​​തെ​​ന്നു മൊ​​ത്ത​​വ്യാ​​പാ​​രി​​ക​​ളു​​ടെ അ​​സോ​​സി​​യേ​​ഷ​​ന്‍ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

2019നു​​ശേ​​ഷം വ്യാ​​പാ​​രി​​ക​​ളു​​ടെ ക​​മ്മീ​​ഷ​​ന്‍ തു​​ക പു​​തു​​ക്കി​​യി​​ട്ടി​​ല്ല. അ​​തേ​​സ​​മ​​യം, സം​​ഭ​​ര​​ണ ലൈ​​സ​​ന്‍സ് 360 രൂ​​പ​​യി​​ല്‍നി​​ന്ന് 12,000 ആ​​യി വ​​ര്‍ധി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. മേ​​ഖ​​ല​​യി​​ലെ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ സ​​ര്‍ക്കാ​​രി​​ന്‍റെ ശ്ര​​ദ്ധ​​യി​​ല്‍പ്പെ​​ടു​​ത്തി​​യി​​ട്ടും ഫ​​ല​​മു​​ണ്ടാ​​യി​​ല്ലെ​​ന്നും അ​​സോ​​സി​​യേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു.

ശ​​രാ​​ശ​​രി 15 കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​രെ പോ​​യി വേ​​ണം മ​​ണ്ണെ​​ണ്ണ എ​​ടു​​ക്കാ​​ന്‍. ബാ​​ഷ്പീ​​ക​​ര​​ണ ന​​ഷ്ട​​വും പരിഗണിക്കുന്പോൾ‍ വ്യാ​​പാ​​രി​​ക​​ള്‍ ഇ​​തി​​നു ത​​യാ​​റാ​​കു​​ന്നി​​ല്ല.