രണ്ടായിരത്തിലധികം ലഹരി മിഠായികൾ പിടികൂടി
1423752
Monday, May 20, 2024 4:54 AM IST
അരൂർ: അരൂരിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടായിരത്തിലധികം ലഹരി മിഠായികളും 10 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് ഇതര സംസ്ഥാനക്കാർ പിടിയിൽ.
യുപി സ്വദേശി രാഹുൽ സരോജ് (25), ഇയാളുടെ ബന്ധുവും സുഹൃത്തുമായ സന്തോഷ് കുമാർ (37) എന്നിവരെയാണ് ചേർത്തല എക്സൈസ് സർക്കിൾ സംഘം അരൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ പിടികൂടിയത്.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയായിരുന്നു. സ്കൂൾ കുട്ടികളെ ലക്ഷ്യംവച്ച് വിൽപ്പനക്കായി കൊണ്ടുവന്നതാണ് ലഹരി ഉത്പന്നങ്ങളെന്ന് എക്സൈസ് സംഘം പറഞ്ഞു.