നഗരവികസന പദ്ധതി അട്ടിമറിക്കാൻ സിപിഎം നേതാക്കൾ ശ്രമിക്കുന്നെന്ന് എംഎൽഎ
1423406
Sunday, May 19, 2024 4:55 AM IST
മൂവാറ്റുപുഴ: നഗര വികസന പദ്ധതി അട്ടിമറിക്കുവാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ഭരണം നടത്തുന്ന മുവാറ്റുപുഴ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയെ മറയാക്കിയാണ് ടൗണ്‍ വികസനം അട്ടിമറിക്കാനുള്ള പുതിയ നീക്കമെന്ന് എംഎല്‍എ ആരോപിച്ചു.
നഗര വികസനവുമായി ബന്ധപ്പെട്ട വൈദ്യുതി ബോര്‍ഡിന്റെ ആര്‍എംയു ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനെ തടസപ്പെടുത്തി സൊസൈറ്റി കെആര്‍എഫ്ബിക്ക് പരാതി നല്‍കിയത് അട്ടിമറിനീക്കത്തിന്റെ ഭാഗമാണ്.
റബര്‍ സൊസൈറ്റിയുടെ മുന്നില്‍ സ്ഥാപിക്കുന്ന ട്രാൻസ്ഫോര്‍മറിനെ ചൊല്ലിയാണ് തര്‍ക്കം. സൊസൈറ്റിയുടെ മുന്‍വശത്ത് സൈഡില്‍ ആർഎംയു സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള സ്ട്രക്ചര്‍ നിർമാണം ആരംഭിച്ചിരുന്നു. എന്നാല്‍ നിർമാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കവേ എതിര്‍പ്പുമായി സൊസൈറ്റി മാനേജിംഗ് ഡയറക്ടറും ജീവനക്കാരും ഭരണസമിതി അംഗങ്ങളും മുന്നോട്ട് വരികയായിരുന്നു.
ഇത് സംബന്ധിച്ച് സൊസൈറ്റി ഭരണസമിതി പരാതി നല്കി. 13 സ്ഥലങ്ങളിലാണ് ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ച് ഭൂഗര്‍ഭ കേബിളുകള്‍ വഴി വൈദ്യുതി വിതരണം സുഗമമാക്കുന്നത്.
ഏറെ നാളായി മുവാറ്റുപുഴ പട്ടണം ചര്‍ച്ച ചെയ്യുന്ന പദ്ധതിയാണ് നഗര വികസനം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് ജീവന് വച്ചത്.
പദ്ധതിക്കായി വേണ്ടി വരുന്ന മുഴുവന്‍ ഭൂമിയും ഏറ്റെടുത്തു നഷ്ട പരിഹാരം നല്കി കഴിഞ്ഞു. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് പദ്ധതി ഓരോ ഘട്ടവും മുന്നോട്ടു നീങ്ങുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇടയ്ക്കിടെ സ്ഥലം മാറ്റം കിട്ടുന്നത് പദ്ധതി ഇഴഞ്ഞു നീങ്ങുന്നതിന് കാരണമാകുന്നു.
ഇതിനു പിന്നിലും രാഷ്ട്രീയ ഇടപെടലാണെന്നും എംഎല്‍എ ആരോപിച്ചു. മുവാറ്റുപുഴയുടെ വികസന ചരിത്രത്തില്‍ പുതിയൊരു അധ്യായമാകുന്ന പദ്ധതിയാണ് വികലമായ രാഷ്ട്രീയ നീക്കങ്ങളുടെ ഇരയായി മാറുന്നതെന്നും എംഎല്‍എ പറഞ്ഞു.