ഈവനിംഗ് ഒപി പ്രവർത്തിക്കുന്നില്ലെന്ന് പരാതി
1423266
Saturday, May 18, 2024 4:44 AM IST
കോതമംഗലം: നേര്യമംഗലം കുടുബാരോഗ്യകേന്ദ്രത്തിലെ ഈവനിംഗ് ഒപി പ്രവർത്തിക്കുന്നില്ലെന്ന് പരാതി. കവളങ്ങാട് പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. വൈകുന്നേരം ആറുവരെ ഒപി സേവനം ലഭ്യമായിരുന്നതാണ്.
എന്നാൽ കുറച്ചുമാസങ്ങളായി ഉച്ചയ്ക്കു ശേഷം ഡോക്ടറുടെ സേവനം ലഭ്യമല്ല. ഇതു പൊതുജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഡെങ്കിപ്പനി ഉൾപ്പടെയുളള രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഈവനിംഗ് ഒപിഅനിവാര്യമായിരുന്നു.
വൈകുന്നേരംവരെ ഒപി പ്രവർത്തിപ്പിക്കണമെങ്കിൽ ആശുപത്രിയിൽ മൂന്ന് ഡോക്ടർമാർ വേണം. നിലവിൽ രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്. ഇതാണ് ഈവനിംഗ് ഒപിയുടെ പ്രവർത്തനത്തെ ബാധിച്ചത്. പഞ്ചായത്ത് ഭരണകർത്താക്കളുടെ അനാസ്ഥയാണ് ഈവനിംഗ് ഒപിയുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമെന്ന് മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ ആരോപിച്ചു.
എത്രയുംവേഗം ഈവനിംഗ് ഒപിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സമരരംഗത്തിറങ്ങുമെന്നും പറഞ്ഞു.