ശുചീകരണത്തോടെ വോളി ക്യാമ്പ് സമാപിച്ചു
1423743
Monday, May 20, 2024 4:49 AM IST
വാഴക്കുളം: സെന്റ് ജോർജ് വോളിബോൾ ക്ലബ് കുട്ടികൾക്കായി നടത്തിയ വോളിബോൾ പഠന ക്യാമ്പ് പരിസര ശുചീകരണത്തിന്റെ പാഠങ്ങൾ പകർന്നുകൊണ്ട് അവസാനിച്ചു. ക്ലബിന് സമീപമുള്ള പൈനാപ്പിൾ മാർക്കറ്റ്, സെന്റ് ജോർജ് ആശുപത്രി, ക്ലബ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്ന റോഡും പരിസരവുമാണ് ക്ലബ് ഭാരവാഹികളുടെ നേതൃത്വത്തിൽ ക്യാമ്പംഗങ്ങൾ ശുചിയാക്കിയത്.
റോഡിന്റെ ഇരുവശങ്ങളിൽ വളർന്നുനിന്ന കാട് വെട്ടിത്തെളിക്കുകയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കോരിമാറ്റുകയും ചെയ്തു. ക്ലബ് പ്രസിഡന്റ് തോമസ് വർഗീസ് താണിക്കൽ, ജനറൽ സെക്രട്ടറി ജേക്കബ് ജോസഫ്, വൈസ് പ്രസിഡന്റ് ജോജോ വർഗീസ്, ട്രഷറർ ഡോണി ജോർജ്, ജയകുമാർ, ജോസ് ഓലിക്കൽ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.