പാലിയേറ്റീവ് കെയർ: വിഷന്‍ 2030 ശിൽപ്പശാല സമാപിച്ചു
1423262
Saturday, May 18, 2024 4:44 AM IST
കൊച്ചി: പാലിയേറ്റീവ് കെയര്‍ സംവിധാനത്തിന്റെ പ്രചാരണത്തിന് (വിഷന്‍ 2030) ആല്‍ഫ പാലിയേറ്റീവ് കെയര്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായി ആറു ജില്ലകളിൽ നടത്തിയ രണ്ടാംഘട്ട ശില്‍പ്പശാലകള്‍ സമാപിച്ചു.
കൂത്താട്ടുകുളം ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന സമാപന ശില്‍പ്പശാല മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വിജയ ശിവന് ഉദ്ഘാടനം ചെയ്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്മാന് കെ.എം. നൂര്‍ദീന്‍ അധ്യക്ഷത വഹിച്ചു. ഇതുവരെ 56492 പേര്‍ക്ക് പരിചരണം നല്കിയ ആല്‍ഫ നിലവില്‍ 9121 പേര്‍ക്ക് നിരന്തര സേവനം നല്‍കിവരുന്നുണ്ട്