മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി
1423733
Monday, May 20, 2024 4:34 AM IST
ആലുവ: മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. കീഴ്മാട് പഞ്ചായത്തിലെ കുട്ടമശേരി സൂര്യനഗറിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരക്കൊമ്പുകളിലായാണ് എട്ടോളം പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി പത്തോടെയാണ് തൂങ്ങിക്കിടക്കുന്ന നിലയിൽ ആദ്യം ഒരു പാമ്പിനെ കണ്ടെത്. തുടർന്ന് നടത്തിയ തെരച്ചിലിൽ എട്ടോളം പാമ്പിൻ കുഞ്ഞുങ്ങളെ പലമരത്തിലും മതിലിലുമായി കണ്ടെത്തി.
വനം വകുപ്പിനെ വിവരം അറിയിച്ചതനുസരിച്ച് ഇന്നലെ രാവിലെ എത്തി കാടുപിടിച്ച് കിടക്കുന്ന പറമ്പിൽ തെരച്ചിൽ നടത്തിയെങ്കിലും കൂടുതലായി കണ്ടെത്താനായില്ല. മൂന്നു മാസത്തോളം പ്രായമായ കുഞ്ഞുങ്ങളാണെന്ന് വനം വകുപ്പ് അറിയിച്ചു.