നരേന്ദ്ര മോദി നടത്തുന്നത് വർഗീയ കലാപം ആളിക്കത്തിക്കുന്ന പ്രസംഗം: സി.എൻ. മോഹനൻ
1423261
Saturday, May 18, 2024 4:39 AM IST
മൂവാറ്റുപുഴ: രാജ്യത്ത് വർഗീയ കലാപം ആളികത്തിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളാണ് നരേന്ദ്ര മോദി നടത്തികൊണ്ടിരിക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രസംഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പായിപ്ര ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ( സൂർജിത് ഭവൻ) ശിലാസ്ഥാപനം നടത്തിയശേഷം നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം.
കെട്ടിടനിർമാണകമ്മിറ്റി ചെയർമാൻ കെ.എൻ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ മാരായ ബാബു പോൾ, എൽദോ ഏബ്രഹാം, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെന്പർ പി.ആർ.മുരളീധരൻ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി.എം.ഇസ്മായിൽ, ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ , ഡോ.സബൈൻ ശിവദാസൻ , അലി മേപ്പാട്ട്, കെ.എസ്. റഷീദ്, വി.ആർ.ശാലിനി, കെ.കെ.ശ്രീകാന്ത്, എന്നിവർ പ്രസംഗിച്ചു.