സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം : എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വേദിയാകും
1423753
Monday, May 20, 2024 4:55 AM IST
കൊച്ചി: സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവത്തിന് വേദിയാകാനൊരുങ്ങി എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ജൂണ്‍ മൂന്നിന് മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ചുള്ള ഒരുക്ക പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇന്ന് മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സംഘാടക സമിതിയോഗം ചേര്‍ന്ന് പരിപാടികള്‍ നിശ്ചയിക്കും.
സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ശേഷമാണ് ജില്ലാതലത്തിലും സ്കൂള്‍ തലങ്ങളിലും പ്രവേശനോത്സവങ്ങള്‍ നടക്കുക. വിപുലമായ രാതിയില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പും ലക്ഷ്യമിടുന്നത്.
ആദ്യാക്ഷരം കുറിക്കുന്ന കുട്ടികള്‍ക്ക് സമ്മാനവും മറ്റ് പരിപാടികളുമുണ്ടാകും. ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി പി. രാജീവ്, മേയര്‍ എം. അനില്‍കുമാര്‍, ജില്ലാ കളക്ടര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.