കാക്കനാട് തെരുവ് നായ ആക്രമണം: വയോധികയുടെ ചെറുവിരലിന്റെ ഭാഗം കടിച്ചെടുത്തു
1423391
Sunday, May 19, 2024 4:44 AM IST
കാക്കനാട്: കാക്കനാട് തെരുവുനായയുടെ ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. വീട്ടുമുറ്റത്ത് അലക്കുകയായിരുന്ന ഇടച്ചിറ പുതുമന പറമ്പിൽ സൂബൈദ (60)യുടെ ഇടത് കൈയിന്റെ ചെറുവിരലിന്റെ പകുതി തെരുവുനായ കടിച്ചെടുത്തു. സമീപത്തെ വീട്ടിലെ ഇടച്ചിറക്കൽ വീട് നസീറ (34) യുടെ മുതുകിലും കൈയിലും കടിയേറ്റു.
ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇടച്ചിറക്കൽ വീട്ടിൽ അസീസിന്റെ ( 58) കാലിന് തെരുവ് നായയിൽ നിന്നും പോറലേറ്റു. സ്മാർട്ട് സിറ്റി പുനരധിവാസ പ്രദേശത്ത് സ്വകാര്യ വാഹനത്തിലെ ഡ്രൈവർ പാലക്കാട് സ്വദേശി ഗിരീഷിന് (32) തെരുവ് നായയുടെ ആക്രമണത്തിൽ കാലിന് കടിയേറ്റു. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടി.