102 കോട്പ കേസുകളിൽ 40 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
1423737
Monday, May 20, 2024 4:34 AM IST
പെരുമ്പാവൂർ: 102 കോട്പ കേസുകളിലായി 40 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബി. ടെനിമോന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ എക്സൈസ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് പെരുമ്പാവൂർ ടൗൺ, കണ്ടന്തറ, അല്ലപ്ര, വാട്ടകാട്ടുപടി, കുറ്റിപ്പാടം,
ബീവറേജസ് പരിസരം, ഭായ് മാർക്കറ്റ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ലേബർ ക്യാമ്പുകൾ എന്നിവടങ്ങളിൽ നടത്തിയ പരിശോധനയിലാണ് 40 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചതിന് രണ്ട് അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു. രാവിലെ 10 മുതൽ ആരംഭിച്ച റെയ്ഡ് ഉച്ചയ്ക്ക് രണ്ടു വരെ നീണ്ടുനിന്നു.