സംസ്ഥാന പാത നവീകരണം: നിർമാണത്തിൽ അപാകത
1423731
Monday, May 20, 2024 4:34 AM IST
വൈപ്പിൻ: സംസ്ഥാന പാതയിൽ സുരക്ഷയുടെ ഭാഗമായി നവീകരണം നടന്നിട്ടും നിർമാണത്തിലെ അപാകത മൂലം റോഡരികിൽ വെള്ളക്കെട്ട്. ഇത് അപകടങ്ങൾക്ക് വഴിവെയ്ക്കുമെന്നാണ് ആക്ഷേപം.
നവീകരണം പൂർത്തിയാക്കിയ ഞാറക്കൽ പൂച്ച മാർക്കറ്റ്, പോലീസ് സ്റ്റേഷൻ, പെരുമ്പിള്ളി ഭാഗങ്ങളിൽ റോഡരികിൽ ടൈലുകൾ പാകിയ ഇടങ്ങളിലാണ് വെള്ളക്കെട്ട്. ഈ ഭാഗത്ത് വെള്ളം ഒഴുകി കാനയിലേക്ക് പോകാനുള്ള ഓവുകൾക്ക് ഉയരക്കൂടുതൽ ഉള്ളതിനാലാണ് വെള്ളം കെട്ടി നിൽക്കുന്നത്.
മഴ ആരംഭിച്ചതോടെയാണ് നിർമാണത്തിലെ അപാകതകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. മാത്രമല്ല പൂച്ച മാർക്കറ്റ് പോലെയുള്ള ഇടങ്ങളിൽ റോഡിനു വീതിയുള്ളിടത്ത് വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതമൂലം ഇവിടെ പാകിയ ടൈലുകൾ താഴ്ന്നിട്ടുണ്ട്. പലയിടത്തും കാനയ്ക്കും റോഡിനും ഇടയിൽ ടൈൽ വിരച്ചിരിക്കുന്നതിൽ അപാകതയുണ്ടെന്നും ആക്ഷേപമുണ്ട്.
കോടികൾ മുടക്കി ചെയ്യുന്ന പണികളുടെ നിർമാണ അപാകതകൾ പരിശോധിച്ച് കാലവർഷത്തിന് മുന്പ് അടിയന്തരമായി പരിഹാരം കാണണമെന്ന് സിപിഐ ഞാറക്കൽ ലോക്കൽ സെക്രട്ടറി പി.ജി. ഷിബു ആവശ്യപ്പെട്ടു.