കുറഞ്ഞ ചെലവിൽ ഹൈഡ്രജൻ : ഹൈബ്രിഡ് എനർജി ജനറേഷൻ ഉപകരണവുമായി ആദിശങ്കര വിദ്യാർഥികൾ
1423400
Sunday, May 19, 2024 4:44 AM IST
കാലടി: കുറഞ്ഞ ചെലവിൽ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ഹൈബ്രിഡ് എനർജി ജനറേഷൻ എന്ന ഉപകരണം വികസിപ്പിച്ചെടുത്ത് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർഥികൾ. പരമ്പര്യ ഊർജ സ്രോതസുകളായ സൗരോർജവും വെളളവും ഉപയോഗിച്ചാണ് വിദ്യാർഥികളുടെ കണ്ടുപിടുത്തം വഴി ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്.
നിലവിൽ ഹൈഡ്രജൻ ഉദ്പാദിപ്പിക്കുന്നത് രാസ പ്രവർത്തനങ്ങൾ വഴിയാണ്. ഇത് പരിസ്ഥിതി മലിനീകരണം കൂടുതലാണ്. ആദിശങ്കര വിദ്യാർഥികളുടെ കണ്ടുപിടുത്തം പരിസ്ഥിതി മലീനീകരണം ഉണ്ടാക്കാത്തതാണ്.
വാഹനങ്ങളിലും വലിയ വ്യവസായ സ്ഥാപനങ്ങളിലും തങ്ങളുടെ കണ്ടുപിടുത്തം വഴിയുളള ഹൈഡ്രജൽ ഉപയോഗിക്കാമെന്ന് വിദ്യാർഥികൾ പറയുന്നു. ബെൻ ചാക്കോ ചിറ്റലപ്പിളി, ടോമിൻ ബിജോയ്, ബേസിൽ എൽദോസ്, സംഗീത് ജെ. മേനോൻ എന്നിവരാണ് ഹൈബ്രിഡ് എനർജി ജനറേഷൻ വികസിപ്പിച്ചത്. വകുപ്പ് മേധാവി ദീപ ശങ്കർ, അസോസിയേറ്റ് പ്രഫ. ശ്രീന ശ്രീകുമാർ എന്നിവർ വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങൾ നൽകി.