പത്തോളം മോഷണ കേസുകളിലെ പ്രതി പിടിയിൽ
1423738
Monday, May 20, 2024 4:34 AM IST
അങ്കമാലി: പത്തോളം മോഷണ കേസുകളിലെ പ്രതി പോലീസ് പിടിയിൽ. ഐരാപുരം പാറത്തെറ്റയിൽ വീട്ടിൽ മനുമോഹനെ (26) യാണ് അങ്കമാലി പോലീസ് പിടികൂടിയത്. വേങ്ങൂർ നായരങ്ങാടി ഭാഗത്ത് ഓട്ടോ സ്ഥാപനത്തിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
തുടർന്ന് നടന്ന അന്വേഷണത്തിൽ നിരവധി മോഷണങ്ങൾ തെളിഞ്ഞു. നാല് മയക്കുമരുന്ന് കേസുകളും ഇയാളുടെ പേരിലുണ്ട്. എസ്ഐ കുഞ്ഞുമോൻ തോമസ്, എഎസ്ഐ സലിം, സീനിയർ സിപിഒമാരായ വിജീഷ്, അജിതാ തിലക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.