30 ലക്ഷത്തിന്റെ സ്വർണം പിടികൂടി
1423395
Sunday, May 19, 2024 4:44 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 30 ലക്ഷം രൂപ വിലയുള്ള 430 .97 ഗ്രാം സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നും കൊച്ചിയിൽ വന്നിറങ്ങിയ മലപ്പുറം സ്വദേശി സിറാജുദിനിൽ നിന്നാണ് സ്വർണം പിടിച്ചത്.
പുറത്തേക്കുള്ള ഗേറ്റിൽ കൂടി കടക്കുന്ന സമയത്ത് യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇന്റലിജൻസ് വിഭാഗം കർശന പരിശോധനയിലൂടെ സ്വർണം കണ്ടെടുക്കുകയായിരുന്നു.
കുഴമ്പ് രൂപത്തിലാക്കിയ സ്വർണം രണ്ട് കാപ്സൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് പുറത്തേക്ക് കടത്താൻ ശ്രമിച്ചത്. ഇയാൾക്ക് മറ്റ് ലഗേജുകൾ ഒന്നും ഉണ്ടായിരുന്നില്ല. യാത്രക്കാരനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.