വിരമിച്ചവരെ നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
1423408
Sunday, May 19, 2024 4:55 AM IST
മൂവാറ്റുപുഴ: വിരമിച്ചവരെ കെസ്ഇബിയിൽ നിയമിക്കാനുള്ള ബോർഡ് ഉത്തരവിനെതിരെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷൻ ഐൻടിയുസി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മൂവാറ്റുപുഴ ഡിവിഷൻ ഓഫീസിന് മുന്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാനത്ത് 1050 ജീവനക്കാർ കെഎസ്ഇബിയിൽ ഈ മാസം വിരമിക്കും.
ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാതെ പിൻവാതിൽ നിയമനം നടത്താനുള്ള ഇടതു പക്ഷത്തിന്റെ ശ്രമം അനുവദിക്കില്ലെന്നും ആയിരക്കണക്കിന് തൊഴിൽ രഹിതർ പുറത്ത് ജോലിക്ക് വേണ്ടി കാത്തിരിക്കുന്പോൾ വിരമിച്ചവരെയും, സിപിഎമ്മിന്റെ വേണ്ടപ്പെട്ടവരെയും തിരുകിക്കയറ്റാനുള്ള ശ്രമം തടയുമെന്നും യോഗം ഉദ്ഘാടനം ചെയ്ത ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പി.എച്ച്. ഏലിയാസ് പറഞ്ഞു.
ഡിവിഷൻ പ്രസിഡന്റ് മാത്യു സ്കറിയ അധ്യക്ഷത വഹിച്ചു. പി.എച്ച്.എം. ബഷീർ, എം.എം. നിസാർ, പി.ബി. അഭിലാഷ്, അഞ്ജന, നവാസ്, സാബു എന്നിവർ പ്രസംഗിച്ചു.