ടിപ്പർ സ്കൂട്ടറിലിടിച്ച് പൂജാരി മരിച്ചു
1423329
Saturday, May 18, 2024 10:32 PM IST
മരട്: ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് ക്ഷേത്രം പൂജാരി മരിച്ചു. പനങ്ങാട് കൊമരോത്ത് സുബ്രഹ്മണ്യൻ ശാന്തി(73) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.10ന് ധനുഷ്കോടി ദേശീയപാതയിൽ മരട് ന്യൂക്ലിയസ് മാളിന് മുന്നിലായിരുന്നു അപകടം.
തൃപ്പൂണിത്തുറ പുതിയകാവ് ആയുർവേദ ആശുപത്രിയിൽ മരുന്ന് വാങ്ങുന്നതിനായി സ്കൂട്ടറിൽ പോകുന്നതിനിടെ അതേ ദിശയിലെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
അപകടത്തിനിടയാക്കിയ ഡ്രൈവറെയും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് 11ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: രുഗ്മിണി. മക്കൾ: രാജേഷ്, രശ്മി, രതീഷ്. മരുമക്കൾ: ഇന്ദു, ഷാജി, രാജി.
പരേതൻ ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര തന്ത്രി, പനങ്ങാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.