പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ മലയോരപാത യാഥാര്‍ഥ്യമാക്കണമെന്ന്
1423265
Saturday, May 18, 2024 4:44 AM IST
പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ മലയോരപാത യാഥാർഥ്യമാക്കണമെന്ന് പുന്നമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. മാത്യു തോട്ടത്തിമ്യാലില്‍.
കക്കടാശേരി കാളിയാര്‍ റോഡിനു സമാന്തരമായി പോത്താനിക്കാട് നിന്നും ആരംഭിച്ച് ആനത്തുഴി, ചാത്തമറ്റം, പൊത്തന്ചീനിമല, വടക്കേപുന്നമറ്റം, കടവൂര്‍ ഇല്ലിച്ചുവട്, പുതകുളം, നാലാം ബ്ലോക്ക്, മണിപ്പാറ വഴി ഞാറക്കാട് കോല്ലംപടിയില് എത്തുന്ന മലയോരപാത ഈ പ്രദേശങ്ങളിലൂടെ നാനാ ഭാഗങ്ങളിലേക്കുള്ള വാഹനഗതാഗതത്തിനും, യാത്രാക്ലേശം പരിഹരിക്കുന്നതിനും ഏറെ പ്രയോജനം ചെയ്യും.
ഇതോടൊപ്പം ചാത്തമറ്റം ശാലേം പള്ളി കവലയില്‍ നിന്നും ആരംഭിച്ച് പൊത്തന്ചീനിമല, ശ്മശാനം മാര്‍ത്തോമാ നഗര്‍, വടക്കേപുന്നമറ്റം പള്ളിത്താഴം, നെടുവക്കാട് വഴി കാളിയാര്‍ കക്കടാശേരി റോഡില്‍ സന്ധിക്കുന്ന റോഡിന് അനന്തമായ സാധ്യതകളാണുള്ളത്.
ഇപ്പോള്‍ പാതിവഴിയില്‍ എത്തിനില്‍ക്കുന്ന ഈ റോഡിന്റെ നിര്‍മാണം ബന്ധപ്പെട്ടവര്‍ ഇടപെട്ട് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ഫാ. മാത്യു തോട്ടത്തിമ്യാലില്‍ ആവശ്യപ്പെട്ടു.