വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
1423399
Sunday, May 19, 2024 4:44 AM IST
ഏലൂർ: മിനിവാനുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഡ്രൈവറായ ഇടുക്കി കട്ടപ്പന സ്വദേശി ഷിജു ഏബ്രഹാമിനാണ് (42) കൈകാലുകൾക്ക് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.25ന് എടയാറിന് പോകുന്ന പാതാളം പാലത്തിൽ വച്ചാണ് അപകടമുണ്ടായത്.
ഏലൂർ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മനോജ് ഡി. ഹരിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളെത്തി വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ടു വാനുകളിൽ ഒന്ന് പാതാളത്ത് നിന്ന് എടയാറിലേക്കും മറ്റൊരു വാൻ എടയാർ നിന്ന് പാതാളത്തേക്ക് വരികയായിരുന്നു.