ഫിലിം മേക്കിംഗ് ശില്പശാല ഇന്ന് സമാപിക്കും
1423061
Friday, May 17, 2024 4:40 AM IST
കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ചാവറ ഫിലിം സ്കൂള്‍ സംഘടിപ്പിച്ച ഫിലിം മേക്കിംഗ് വര്‍ക്ക് ഷോപ്പ് ഇന്ന് സമാപിക്കും. വര്‍ക്ക്ഷോപ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ ഫിലിം ഒഡിഷന് ഡയറക്ടറും ആക്ടിംഗ് ട്രെയ്നറും അഭിനേതാവുമായ വിമല്‍ രാജ് ക്ലാസ് നയിച്ചു.
സിനിമയുടെ വിവിധ വശങ്ങള് ചര്‍ച്ച ചെയ്തു ഷൂട്ട് ചെയ്യുന്നതിന് പരിശീലനം നല്കി. ഫിലിം എഡിറ്ററും ആട് ജീവിതത്തിന്റെ സ്പോട്ട് എഡിറ്ററുമായ റെക്സണ്‍ തോമസ്, ഫാ. അനില്‍ ഫിലിപ്പ് എന്നിവര്‍ ക്ലാസിന് നേതൃത്വം നല്കി.