വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധാരൂപിയുടെ തിരുനാൾ നാളെ സമാപിക്കും
1423257
Saturday, May 18, 2024 4:39 AM IST
കൊച്ചി: ചരിത്രപ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ ഈ വർഷത്തെ പെന്തക്കോസ്ത തിരുനാളാഘോഷങ്ങൾ നാളെ സമാപിക്കും. രാവിലെ 9.30നുള്ള തിരുനാൾ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപതാ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. വരാപ്പുഴ അതിരൂപത നിയുക്ത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ സഹകാർമികനായിരിക്കും.
ഫാ. അൽബർട്ട് ജോർജ് കാട്ടുകണ്ടത്തിൽ പ്രസംഗിക്കും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുക്കും. ഉച്ചയ്ക്ക് 12.30 നും വൈകിട്ട് 4.00 നും 5.30 നും ദിവ്യബലികളുണ്ടാകും. 26ന് എട്ടാം തിരുനാളിന്റെ ദിവ്യബലിക്ക് ഫാ. ജൂഡിസ് പനയ്ക്കൽ മുഖ്യകാർമികനായിരിക്കും.
34 പേരടങ്ങുന്ന പ്രസുദേന്തി കൂട്ടായ്മയാണ് ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നല്കുന്നത്. തിരുനാളാഘോഷങ്ങളുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി ബസിലിക്ക റെക്ടറും വരാപ്പുഴ അതിരൂപത നിയുക്ത സഹായ മെത്രാനുമായ ഡോ. ആന്റണി വാലുങ്കൽ, സഹവികാരിമാരായ ഫാ. ആൽവിൻ പോൾ മാട്ടുപുറത്ത്, ഫാ. കാറൾ ജോയ്സ് കളത്തിപ്പറമ്പിൽ, ഫാ. സാവിയോ ആന്റണി തെക്കേപ്പാടത്ത് എന്നിവർ അറിയിച്ചു.