പിറവത്ത് മഴക്കാലപൂർവ ശുചീകരണം തുടങ്ങി
1423407
Sunday, May 19, 2024 4:55 AM IST
പിറവം: ജില്ലയിൽ മഴക്കാല രോഗങ്ങളും, പനിയും വ്യാപകമായ സാഹചര്യത്തിൽ പിറവം നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തൊഴിലുറപ്പ് തൊഴിലാളികൾ, നഗരസഭ ജീവനക്കാർ, കുടുംബശ്രീ, പോലീസ്, വ്യാപാര സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടേയാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. പോലീസ് സ്റ്റേഷൻ, സർക്കാർ - ഇതര ഓഫിസ് പരിസരങ്ങൾ, മാർക്കറ്റ്, ഓടകൾ, റോഡുകളുടെ പുറമ്പോക്ക്, പൊതുകുളങ്ങൾ തുടങ്ങിയ വിവിധയിടങ്ങളിൽ ശുചീകരണം തുടങ്ങി.
നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി. സലിം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, ഷൈനി ഏലിയാസ്, കൗൺസിലർമാരായ ഏലിയാമ്മ ഫിലിപ്പ്, ഡോ. അജേഷ് മനോഹർ, പി. ഗിരീഷ് കുമാർ, രാജു പാണാലിക്കൽ, ജോജി മോൻ ചാരുപ്ലാവിൽ, ബബിത ശ്രീജി, രമ വിജയൻ, എന്നിവർ പ്രസംഗിച്ചു.
എല്ലാ വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ ശുചിത്വ സ്ക്വാഡുകൾ സന്ദർശനം നടത്തി. ഇതര സംസ്ഥാന തൊഴിലാളികൾ പാർക്കുന്ന സ്ഥലങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നുണ്ട്.