മഴക്കാല പൂർവ ശുചീകരണം
1423744
Monday, May 20, 2024 4:49 AM IST
നെല്ലിക്കുഴിയിൽ
കോതമംഗലം: നെല്ലിക്കുഴിയിൽ ബഹുജന പങ്കാളിത്തത്തോടെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ശോഭാ വിനയൻ, സ്ഥിരംസമിതി അധ്യക്ഷൻമാരായ എം.എം. അലി, എൻ.ബി. ജമാൽ, ബ്ലോക്ക് പഞ്ചായത്തംഗം എം.എ. മുഹമ്മദ്, പഞ്ചായത്തംഗങ്ങളായ കെ.കെ. നാസ്സർ, ബീന ബാലചന്ദ്രൻ, ഷഹന അനസ്, നൂർജാമോൾ ഷാജി, സുലൈഖ ഉമ്മർ, അസി. സെക്രട്ടറി കെ.പി. മനോജ് എന്നിവർ പ്രസംഗിച്ചു.
ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, പഞ്ചായത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻഎസ്എസ്, എൻസിസി, പൊലീസ് കേഡറ്റ് വിദ്യാർഥി, വിദ്യാർഥിനികൾ, യുവജന സന്നദ്ധരംഗത്തെ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയരെല്ലാം തന്നെ ശുചീകരണത്തിൽ പങ്കെടുത്തു.
പായിപ്രയിലും ആവോലിയിലും
മൂവാറ്റുപുഴ: പഞ്ചായത്തുകളിൽ മഴക്കാല പൂർവ ശുചീകരപ്രവർത്തനങ്ങൾക്ക് തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് നിർവഹിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷോഫി അനിൽ അധ്യക്ഷത വഹിച്ചു.
മുൻപഞ്ചായത്ത് പ്രസിഡന്റ് മാത്യുസ് വർക്കി, വാർഡംഗങ്ങളായ എം.സി. വിനയൻ, എം.എ. നൗഷാദ്. വിജി പ്രഭാകരൻ, പഞ്ചായത്ത് സെക്രട്ടറി ഹസിന പി. മൈതീൻ, അസി. സെക്രട്ടറി അസിസ്, വിഇഒ മാർ പഞ്ചായത്ത്, തൊഴിലുറപ്പ് ജീവനക്കാർ, ഹരിതസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ആവോലി പഞ്ചായത്തിലും മഴക്കാല പൂർവ ശുചീകരണപ്രവർത്തനങ്ങൾ ഊർജിതമാക്കി. പൊതുഇടങ്ങളിലെ മാലിന്യങ്ങൾ നീക്കംചെയ്യുന്നതടക്കമുള്ള പ്രവർത്തങ്ങളാണ് നടത്തിവരുന്നത്.
രണ്ടാം വാർഡിൽ പഞ്ചായത്തംഗം അഷറഫ് കക്കാട്ടിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
വാരപ്പെട്ടിയിൽ
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. പൊതു ഇടങ്ങൾ, പരമ്പരാഗത ജലസ്രോതസുകൾ, റബ്ബർ തോട്ടങ്ങൾ, മറ്റ് കൃഷിയിടങ്ങൾ തുടങ്ങി കൊതുകുവളരാൻ സാധ്യതയുള്ള വിവിധ ഭാഗങ്ങൾ ശുചീകരിച്ചു.
സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ വളപ്പുകൾ ഉൾപ്പെയുള്ള ഇടങ്ങളിലാണ് ശുചീകരണം നടത്തുന്നത്. ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദീൻ, വാരപ്പെട്ടി സിഎച്ച്സി ഹെൽത്ത് സൂപ്പർവൈസർ കെ.ആർ. സുഗുണൻ തുടങ്ങിയവർ പ്രസംഗിച്ചു.