മുറിയില്‍ കുടുങ്ങിയ രണ്ടര വയസുകാരിയെ അഗ്നിരക്ഷാ സേന രക്ഷിച്ചു
1423741
Monday, May 20, 2024 4:49 AM IST
മൂവാറ്റുപുഴ: വീടിന്റെ മുറിയില്‍ കുടുങ്ങിയ രണ്ടര വയസുകാരിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. മൂവാറ്റുപുഴ തോട്ടുങ്കല്പ്പീടികയില് പുതിയേടത് സുജിത്ത് മോഹന്‍ -വീനിത ദമ്പതികളുടെ മകള്‍ സൂര്യലക്ഷ്മിയാണ് ഇന്നലെ രാവിലെ 11ഓടെ മുറിക്കുള്ളില്‍ കുടുങ്ങിയത്.
ഇരുനില വീടിന്റെ മുകള്‍ നിലയിലെ മുറിക്കുള്ളില്‍ കയറിയ സൂര്യലക്ഷ്മി അബദ്ധത്തിൽ വാതിലിന്റെ കുറ്റി ഇടുകയായിരുന്നു. കുട്ടിയെ പുറത്തിറക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും വിഫലമായതോടെ മൂവാറ്റുപുഴ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സേനയെത്തി മുറിക്കുള്ളില്‍ വാതിലിനടുത്തായി നിന്നിരുന്ന കുട്ടിയെ ജനാലയ്ക്കടുത്തേക്ക് വിളിച്ചുവരുത്തിയ ശേഷം മുറിയുടെ വാതില്‍ കുറ്റി തകർത്ത് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
സ്റ്റേഷന് ഫയര്‍ ഓഫീസര്‍ കെ. ഷംസുദീന്റെ നേതൃത്വത്തില്‍ ഫയര്‍ ആൻഡ് റെസ്ക്യു ഓഫീസര്‍മാരായ നിഷാദ്, മുരുകേഷ്, രഞ്ജിത്, അയ്യൂബ്, ഷഹനാസ് എന്നിവരാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.