ഇലക്ട്രിക്കൽ വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങി
1423263
Saturday, May 18, 2024 4:44 AM IST
മൂവാറ്റുപുഴ :മൂവാറ്റുപുഴ മണ്ഡലത്തിലെ 3 കേന്ദ്രങ്ങളിൽ ഇലക്ട്രിക്കൽ വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങി. കെഎസ്ആർടിസി ജംഗ്ഷൻ, മൂവാറ്റുപുഴ ചാലിക്കടവ് കവല, പോത്താനിക്കാട് എന്നിവിടങ്ങളിലാണ് ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയത്.
മണ്ഡലത്തിലെ 10 സെന്ററുകളിൽ ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് മാത്യു കുടൽനാടൻ എംഎൽഎ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർക്ക് സ്ഥലം മാർക്ക് ചെയ്ത് കത്ത് നൽകിയിരുന്നു.
കെഎസ്ഇബി സബ്സ്റ്റേഷൻ മാറാടി, വാഴക്കുളം, അന്പലംപടി, പൈങ്ങോട്ടൂർ ജംഗ്ഷൻ, വടക്കൻ പാലക്കുഴ, പണ്ടപ്പള്ളി കവല, മുളവൂർ പൊന്നിരിക്കപറന്പ് എന്നിവിടങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു.
ചാർജിംഗ് സ്റ്റേഷന്റെ കുറവുമൂലം ഇലക്ട്രിക്കൽ വാഹന ഉപഭോക്താക്കൾ പപരാതിയുമായി എത്തിയതോടെയാണ് എംഎൽഎ കെഎസ്ഇബിക്ക് കത്ത് നൽകിയത്.