ലോറിയ്ക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
1338887
Thursday, September 28, 2023 12:52 AM IST
മൂവാറ്റുപുഴ: കാൽനടയാത്രക്കാരനെ തട്ടി നിയന്ത്രണംവിട്ട ബൈക്ക് ലോറിയ്ക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. വടക്കേ മഴുവന്നൂർ വാഴക്കുഴക്കൽ വി.ജി. കൃഷ്ണകുമാർ (രവി- 61)ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30ഓടെ പേഴയ്ക്കാപ്പിള്ളി സബ് സ്റ്റേഷൻപടിയിലായിരുന്നു അപകടം.
പേഴയ്ക്കാപ്പിള്ളിയിൽ നിന്ന് മൂവാറ്റുപുഴയിലേയ്ക്ക് വരികയായിരുന്ന കൃഷ്ണകുമാർ സഞ്ചരിച്ച ബൈക്ക് ഇതേ ദിശയിൽ സഞ്ചരിച്ച കാൽനടയാത്രക്കാരനെ തട്ടി നിയന്ത്രണം വിട്ട് നാഷണൽ പെർമിറ്റ് ലോറിയ്ക്കടിയിൽ പെടുകയായിരുന്നു. ഉടനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൃഷ്ണകുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. കാൽനടയാത്രക്കാരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംസ്കാരം നടത്തി.