ഹോ​ട്ട​ലി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം​: മൃ​ഗ​ങ്ങ​ളു​ടെ മു​ഖംമൂ​ടി അ​ണിഞ്ഞ് പ്രതിഷേധം
Monday, September 23, 2024 11:35 PM IST
കട്ട​പ്പ​ന: പ​ഴ​കി​യ ഭ​ക്ഷ​ണം വി​ള​മ്പു​ന്ന ക​ട്ട​പ്പ​ന​യി​ലെ ചി​ല ഹോ​ട്ട​ലു​ക​ൾ ക​ൾ​ക്കെ​തി​രേ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ക​ട്ട​പ്പ​ന ഡെ​വ​ല​പ്മെ​ന്‍റ്് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തീ​കാ​ത്മ​ക സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. മൃ​ഗ​ങ്ങ​ളു​ടെ മു​ഖംമൂ​ടി അ​ണി​ഞ്ഞ് കൈ​യി​ൽ പ്ലേ​റ്റും പ്ലേ​റ്റി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി പു​ഴു​ക്ക​ളും ആ​യാ​ണ് കെ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സ​മ​ര​ത്തി​ന് എ​ത്തി​യ​ത്.

സ​മ​രം അ​ധ്യാ​പ​ക​നും കെ​ഡി​എ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യ വി​പി​ൻ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​കെഡിഎ​ഫ് പ്ര​സി​ഡ​​ന്‍റ് ജ​യ്ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എ​സ്. സൂ​ര്യ​ലാ​ൽ, കാ​ർ​ട്ടൂ​ണി​സ്റ്റ് സ​ജി​ദാ​സ് മോ​ഹ​ന​ൻ, കെ​ഡി​എ​ഫ് സെ​ക്ര​ട്ട​റി സു​മി​ത്ത് മാ​ത്യു, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സി​ജോ എ​വ​റ​സ്റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​ജി കെ. ​തോ​മ​സ്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.ജെ. ബെ​ന്നി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. പ​രി​പാ​ടി​ക​ൾ​ക്ക് അ​നി​ൽ പു​ന​ർ​ജ​നി, അ​രു​ൺ എ​സ്. നാ​യ​ർ, സ​ന്തോ​ഷ് കൂ​ട​ക്കാ​ട്ട്, ടോ​മി ആ​നി​ക്കാ​മു​ണ്ട​യി​ൽ, ജി​തി​ൻ കൊ​ല്ലം​കു​ടി, പി.ബി. ശ്രീ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ഴ​കി​യ ഭ​ക്ഷ​ണം വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഹോ​ട്ട​ൽ ആ​ൻഡ് റെ​സ്റ്റോ​റ​ന്‍റ്് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ വി​ളി​ച്ച് ഇ​ക്കാ​ര്യ​ത്തി​ൽ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ല്കു​മെ​ന്നും ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ജെ. ബെ​ന്നി അ​റി​യി​ച്ചു.