തൊഴിലാളിവർഗത്തിന് കനത്ത നഷ്ടം: സലിംകുമാർ
1455080
Sunday, September 22, 2024 3:06 AM IST
ഇടുക്കി: തൊഴിലാളിവർഗത്തിന്റെ പ്രത്യയ ശാസ്ത്ര സംരക്ഷണത്തിനായി എക്കാലവും പ്രവർത്തിച്ച പോരാളിയായിരുന്നു ഇടുക്കി മുൻ എംപി എം.എം. ലോറൻസെന്ന് സിപിഐ ജില്ലാ കൗണ്‍സിൽ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. തൊഴിലാളി വർഗത്തിന്റെ മുന്നേറ്റത്തിനു വേണ്ടിയാണ് അദ്ദേഹം ജീവിതകാലം മുഴുവൻ പ്രവർത്തിച്ചത്.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം, ഇടതുമുന്നണി കണ്‍വീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങി വിവിധ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1980 മുതൽ 1984 വരെ ഇടുക്കി എംപിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും സ്മരണീയമാണെന്ന് ജില്ലാ സെക്രട്ടറി കെ. സലിംകുമാർ പറഞ്ഞു.