പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്തിന് സ്വ​ന്തം വെ​ബ്സൈറ്റ്
Sunday, September 22, 2024 3:06 AM IST
അ​ടി​മാ​ലി: കാ​ല​ത്തി​ന്‍റെ മാ​റ്റ​ത്തി​നൊ​ത്ത് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും വി​ര​ൽ​ത്തു​ന്പി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ് പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്ത്.

വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ ഇ​നി മു​ത​ൽ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. explorepallivasalgp.org എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് ഒ​റ്റ​ക്ലി​ക്കി​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ പ്രാ​ദേ​ശി​ക വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ, പ്രാ​ദേ​ശി​ക വി​പ​ണി, പ്രാ​ദേ​ശി​ക സേ​വ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർത​ല സേ​വ​ന​ങ്ങ​ൾ, താ​മ​സ​സ്ഥ​ല​ങ്ങ​ൾ, ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ തു​ട​ങ്ങി സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് വെ​ബ്സൈ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

വി​നോ​ദസ​ഞ്ചാ​രി​ക​ൾ​ക്കും തദേ​ശീ​യ​രാ​യ ആ​ളു​ക​ൾ​ക്കും ഒ​രു പോ​ലെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ നി​ല​യി​ലാ​ണ് വെ​ബ്സൈ​റ്റ് രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. പ്ര​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.


പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്തി​നാ​യി മൂ​ന്നാ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് വെ​ബ്സൈ​റ്റ് ത​യാ​റാ​ക്കി ന​ൽ​കി​യി​ട്ടു​ള്ള​ത്. വെ​ബ്സൈ​റ്റ് ലോ​ഞ്ചിം​ഗി​ന്‍റെ ഉ​ദ്ഘാ​ട​നം എ. ​രാ​ജ എം​എ​ൽ​എ​യ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ വി.​ വി​ഗ്നേ​ശ്വ​രി പങ്കെടുത്തു. വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്.

പു​തി​യ വെ​ബ്സൈ​റ്റ് വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.