നെ​ടു​ങ്ക​ണ്ട​ത്ത് പ്രീ​മി ലാ​ലി​ച്ച​ൻ പ്ര​സി​ഡ​ന്‍റ്
Monday, September 23, 2024 11:35 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റായി കേ​ര​ള കോ​ണ്‍​ഗ്ര​സ് -എമ്മി​ലെ പ്രീ​മി ലാ​ലി​ച്ച​നെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ട്ടി​നെ​തി​രേ 13 വോ​ട്ടു​ക​ള്‍​ക്കാ​ണ് 19 -ാം വാ​ര്‍​ഡ് മെംബ​ര്‍ പ്രീ​മി ലാ​ലി​ച്ച​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

എ​ല്‍​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം സി​പി​ഐ​യി​ലെ ലേ​ഖ ത്യാ​ഗ​രാ​ജ​ന്‍ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ധാ​ര​ണ​പ്ര​കാ​രം ആ​ദ്യ 24 മാ​സം സി​പി​എ​മ്മി​ലെ ശോ​ഭ​ന വി​ജ​യ​നും തു​ട​ര്‍​ന്നു​ള്ള 20 മാ​സം സി​പി​ഐ​യി​ലെ ലേ​ഖ ത്യാ​ഗ​രാ​ജ​നു​മാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന​ത്. ഇ​നി​യു​ള്ള 16 മാ​സം പ്രീ​മി ലാ​ലി​ച്ച​ന്‍ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ ന​യി​ക്കും.

വോ​ട്ടെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ലെ ലി​സി ദേ​വ​സ്യ പ്രീ​മി ലാ​ലി​ച്ച​നെ​തി​രേ മ​ത്സ​രി​ച്ചു. പ്രീ​മി​ക്ക് 13 വോ​ട്ടും ലി​സി​ക്ക് എ​ട്ട് വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. സി​പി​ഐ അം​ഗ​മാ​യ വി​ജ​യ​ല​ക്ഷ്മി വി​ദേ​ശ​ത്താ​യ​തി​നാ​ല്‍ വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല. യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച ഷി​ബു ചെ​രി​കു​ന്നേ​ല്‍ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കേ​ര​ള കോ​ണ്‍​ഗ്ര​സ് -എമ്മി​ല്‍ ചേ​ര്‍​ന്നെ​ങ്കി​ലും വി​പ്പ് ല​ഭി​ച്ച​തി​നാ​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് വോ​ട്ടു ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ​ര്‍ വി​ജീ​ഷ് വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.