ബൈ​ക്കി​ന് കു​റു​കേ കാ​ട്ടുമൃ​ഗ​ങ്ങ​ൾ ചാ​ടി: ര​ണ്ടുപേ​ർ​ക്കു പ​രി​ക്ക്
Monday, September 23, 2024 11:35 PM IST
ഉ​പ്പു​ത​റ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​നു കു​റു​കെ കാ​ട്ടു​പ​ന്നി ചാ​ടി ബൈ​ക്കി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞ് യു​വാ​വി​ന്‍റെ കാ​ലി​ന് പ​രി​ക്ക്.​ ഏ​ല​പ്പാ​റ ഹെ​ലി​ബ​റി​യാ പാ​റ​വി​ള​യി​ൽ സു​ജി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ എ​റ​ണാ​കു​ള​ത്തു​ള്ള ജോ​ലി സ്ഥ​ല​ത്തേ​ക്ക് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ പോ​കു​ന്ന സ​മ​യ​ത്താ​ണ് ഏ​ല​പ്പാ​റ കോ​ഴി​ക്കാ​നം ഒ​ന്നാം ഡി​വി​ഷ​നി​ൽ വ​ച്ച് സു​ജി​ന്‍റെ വാ​ഹ​ന​ത്തി​ന് കു​റു​കേ കാ​ട്ടു​പ​ന്നി ചാ​ടി​യ​ത്. കാ​ട്ടു​പ​ന്നി വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച​തോ​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. സു​ജി​ന്‍റെ കാ​ലി​ന്‍റെ ലി​ഗ​മെ​ന്‍റി​ന് പൊ​ട്ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.


ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ഏ​ല​പ്പാ​റ ചെ​മ്മ​ണ്ണി​ൽ ബൈ​ക്കി​നു കു​റു​കെ കേ​ഴ​മാ​ൻ ചാ​ടി ബൈ​ക്ക് മ​റി​ഞ്ഞ് മ​റ്റൊ​രു യു​വാ​വി​ന്‍റെ കാ​ലൊ​ടി​ഞ്ഞു. ചെ​മ്മ​ണ്ണ് സ്വ​ദേ​ശി​യാ​യ മ​നു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​ ഏ​ല​പ്പാ​റ​യി​ലെ തോ​ട്ടം​മേ​ഖ​ല​യി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്. തേ​യി​ലത്തോ​ട്ട​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഭ​യ​ന്നാ​ണ് പ​ണി​യെ​ടു​ക്കു​ന്ന​ത്.