അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, September 23, 2024 11:35 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​ര്‍​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളെ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക​ളാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ന​ട​ന്നു വ​രു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. 2025 മാ​ര്‍​ച്ചോ​ടെ സം​സ്ഥാ​ന​ത്തെ എ​ല്ലാ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും ഡ​യാ​ലി​സി​സ് സെന്‍റര്‍ തു​റ​ക്കും.

ന​വം​ബ​റി​ൽ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ബ്ലെ​ഡ് ബാ​ങ്കി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ബ്ലെ​ഡ് ബാ​ങ്കി​നാ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും ര​ണ്ട് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പ​ഥോ​ള​ജി​സ്റ്റി​നെ നി​യ​മി​ക്കു​ന്ന​തി​നാ​യു​ള്ള നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ ഇ​റ​ങ്ങും. ആ​ശു​പ്ര​തി​യി​ല്‍ കാ​ര്‍​ഡി​യോ​ള​ജി സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ കാ​ഷ്വാ​ലി​റ്റി ബ്ലോ​ക്കി​ന് മു​ക​ള്‍ നി​ല​യി​ലാ​ണ് ഡ​യാ​ലി​സി​സ് സെന്‍റ​ര്‍ തു​റ​ന്നി​ട്ടു​ള്ള​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഒ​രേ സ​മ​യം അ​ഞ്ച് പേ​ര്‍​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​മൊ​രു​ക്കും. അ​ഡ്വ. എ. ​രാ​ജ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സോ​മ​ന്‍ ചെ​ല്ല​പ്പ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​മ്യ അ​നി​ല്‍, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സു​നി​ല്‍ എ. ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.