എം​ജെ​എ​സ്എ​സ്എ ഹെെ​റേ​ഞ്ച് മേ​ഖ​ലാ ക​ലോ​ത്സ​വം: വാ​ള​റ ഡി​സ്ട്രി​ക്‌ട് ചാ​മ്പ്യ​ന്മാ​ർ
Monday, September 23, 2024 11:35 PM IST
അ​ടി​മാ​ലി: മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ സ​ൺ​ഡേ​സ്‌​കൂ​ൾ അ​സോ​സി​യേ​ഷ​ൻ ഹെെ​റേ​ഞ്ച് മേ​ഖ​ലാ ക​ലോ​ത്സ​വ​ത്തി​ൽ 163 പോ​യി​ന്‍റോ​ടെ വാ​ള​റ ഡി​സ്ട്രി​​ക്‌ട് ചാ​മ്പ്യ​ൻ​മാ​രാ​യി. 147 പോ​യി​ന്‍റുമാ​യി ക​മ്പി​ളി​ക​ണ്ടം ഡി​സ്ട്രി​​ക്‌ട് ര​ണ്ടാം സ്ഥാ​ന​വും 119 പോ​യി​ന്‍റുമാ​യി രാ​ജ​കു​മാ​രി ഡി​സ്ട്രി​​ക്‌ട് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

മേ​ഖ​ലാ ആ​സ്ഥാ​ന​മാ​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ്് പോ​ൾ​സ് മൗ​ണ്ട് സെ​ഹി​യോ​ൻ അ​ര​മ​ന ചാ​പ്പ​ലി​ൽ മേ​ഖ​ലാ മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ലി​യാ​സ് മോ​ർ അ​ത്താ​നാ​സി​യോ​സ് പ​താ​ക ഉ​യ​ർ​ത്തി​യ​താേ​ടെ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. അ​ഞ്ചു ഡി​സ്ട്രി​​ക്‌ടുക​ളി​ൽനി​ന്നാ​യി ആ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ചു.


സ​മാ​പ​ന സ​മ്മേ​ള​നം ഏ​ലി​യാ​സ് മോ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം​ജെ​എ​സ്എ​സ്എ മേ​ഖ​ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​എ​ൽ​ദോ വ​ർ​ഗീ​സ് ആ​ര്യ​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി 50 വ​ർ​ഷം സേ​വ​നം ചെ​യ്ത എം.​എ. ഏ​ലി​യാ​സ്, ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച എം​ജെ​എ​സ്എ​സ്എ മു​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം ബി​ജു മാ​ന്ത​റ​യ്ക്ക​ൽ, ബി​കോം പ​രീ​ക്ഷ​യി​ൽ നാ​ലാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ അ​ക്സാ മ​രി​യ ബാ​ബു, ഫു​ഡ് ടെ​ക്നോ​ള​ജി​യി​ൽ ര​ണ്ടാം റാ​ങ്ക് നേ​ടി​യ സി​റി​ൾ ബി. ​മാ​ത്യു എ​ന്നി​വ​രെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.