മു​ല്ല​പ്പെ​രി​യാ​ർ സ​മ​ര​ക്കാ​രെ ലോവർ ക്യന്പിൽ ത​ട​ഞ്ഞു
Sunday, September 22, 2024 11:12 PM IST
കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് പ​രി​ശോ​ധ​ന​യ്ക്ക് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ അ​നു​മ​തി ന​ല്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​മ​ളി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ ത​മി​ഴ്നാ​ട്ടി​ലെ സ​മ​ര​ക്കാ​രെ ലോ​വ​ർ ക്യാ​ന്പി​ൽ പോ​ലീ​സ് ത​ട​ഞ്ഞു.

സ​മ​ര​ക്കാ​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന​തി​നേ​ത്തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്കും തി​രി​ച്ചും ഉ​ള്ള ഗ​താ​ഗ​തം ഒ​രു മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ട്ടു. സ​മ​ര​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു.


മു​ല്ല​പ്പെ​രി​യാ​ർ വൈ​ഗൈ ഇ​റി​ഗേ​ഷ​ൻ ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ത​മി​ഴ്നാ​ട് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ നൂ​റി​ൽ താ​ഴെ ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഒ​രു മാ​സ​ത്തി​നി​ടെ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ഈ ​സം​ഘ​ട​ന​ക​ൾ സ​മ​രം ന​ട​ത്തു​ന്ന​ത്.