കൊ​പ്രവി​ല വ​ർ​ധി​ച്ചു; മി​ല്ലു​ട​മ​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ
Sunday, September 22, 2024 3:05 AM IST
അ​ടി​മാ​ലി: കൊ​പ്ര വി​ല വ​ർ​ധി​ച്ച​തോ​ടെ മി​ല്ലു​ട​മ​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ. ഓ​ണ​ത്തി​നു മു​ന്പ് 112 രൂ​പ​യാ​യി​രു​ന്നു ഒ​രു കി​ലോ കൊ​പ്ര​യു​ടെ വി​ല. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കി​ലോ​യ്ക്ക് 18 രൂ​പ വ​ർ​ധി​ച്ച് 130 രൂ​പ​യാ​യി. ഇ​തോ​ടെ മി​ല്ലു​ട​മ​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി. കി​ലോ​ക്ക് 235 രൂ​പ​യ്ക്കാ​ണ് ആ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ മി​ല്ലു​ട​മ​ക​ൾ വി​ൽ​ക്കു​ന്ന​ത്.

ഒ​രു കി​ലോ കൊ​പ്ര​യി​ൽനി​ന്നു ശ​രാ​ശ​രി 600 ഗ്രാം ​വെ​ളി​ച്ചെ​ണ്ണ ല​ഭി​ക്കും. കൊ​പ്ര ആ​ട്ടു​ന്ന ചെ​ല​വു​ൾ​പ്പെ​ടെ ക​ണ​ക്കു​കൂ​ട്ടി​യാ​ൽ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ന​ത്ത ന​ഷ്ട​മാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു മി​ല്ലു​ട​മ​ക​ൾ പ​റ​യു​ന്നു.

കൊ​പ്ര​യു​ടെ ഇ​പ്പോ​ഴ​ത്തെ വി​ല​ തു​ട​ർ​ന്നാ​ൽ വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല​യും വ​ർ​ധി​പ്പി​ക്കേ​ണ്ടി വ​രും. ഇ​ത് വി​ൽ​പ്പ​ന​യെ ബാ​ധി​ക്കും. കൊ​പ്ര​യ്ക്ക് ഇ​നി​യും വി​ല ഉ​യ​ർ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ പ​രു​ങ്ങ​ലി​ലു​മാ​കും. നാ​ളി​കേ​ര ഉ​ത്പാ​ദ​നം കൂ​ടു​ത​ലു​ള്ള ജി​ല്ല​ക​ളി​ൽനി​ന്നാ​ണ് ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ മി​ല്ലു​ക​ളി​ലേ​ക്ക് വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദ​ന​ത്തി​നു​ള്ള കൊ​പ്ര​യെ​ത്തി​ക്കു​ന്ന​ത്.


കു​റ​ഞ്ഞ വി​ല​യി​ൽ പാ​യ്ക്ക​റ്റ് വെ​ളി​ച്ചെ​ണ്ണ ല​ഭി​ക്കു​ന്ന​തും ആ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ വി​ൽ​പ്പ​ന​യ്ക്ക് വെ​ല്ലു​വി​ളി​യാ​കു​ന്ന​താ​യി മി​ല്ലു​ട​മ​ക​ൾ പ​റ​യു​ന്നു. കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കു​ന്ന വെ​ളി​ച്ചെ​ണ്ണ​യു​ടെ ഗു​ണ​മേന്മ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും മാ​യം ക​ല​ർ​ന്ന വെ​ളി​ച്ചെ​ണ്ണ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മി​ല്ലു​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.