അ​ടി​മാ​ലി​യി​ൽ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, September 22, 2024 3:05 AM IST
അ​ടി​മാ​ലി: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നാ​ളെ നി​ർ​വ​ഹി​ക്കും. ആ​ശു​പ​ത്രി​യി​ൽ അ​ടി​സ്ഥാ​ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

യൂ​ണി​റ്റി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​തെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യാ​ൽ ഇ​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്കി​ല്ലെ​ന്ന് അം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. അ​ടി​മാ​ലി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​നാ​യി അ​നു​വ​ദി​ച്ച 10 യൂ​ണി​റ്റി​ൽനി​ന്ന് അ​ഞ്ചെ​ണ്ണം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വ തി​രി​കെ ല​ഭി​ച്ചി​ട്ടി​ല്ല. യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ബ്ല​ഡ് ബാ​ങ്കി​ന്‍റെ ആ​വ​ശ്യ​ക​ത​യു​മു​ണ്ട്. ഇ​തും സ​ജ്ജ​മാ​യി​ട്ടി​ല്ല.


ഓ​രോ വ​ർ​ഷ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 30 ശ​ത​മാ​നം തു​ക ആ​ശു​പ​ത്രി​യു​ടെ ദൈ​നം ദി​ന​കാ​ര്യ​ങ്ങ​ൾ​ക്കു​ൾ​പ്പെ​ടെ മാ​റ്റിവ​യ്ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന ഭ​ര​ണ​സ​മി​തി​യെ നോ​ക്കു​കു​ത്തി​യാ​യി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​മ​ൻ ചെ​ല്ല​പ്പ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി ബേ​ബി, യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് തോ​മ​സ്, സി.കെ. പ്ര​സാ​ദ്, ബി​ന്ദു രാ​ജേ​ഷ്, കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി, എം.എ. അ​ൻ​സാ​രി എ​ന്നി​വ​ർ അ​റി​യി​ച്ചു.