ഇ​ടു​ക്കി ഫി​ലിം ഫെ​സ്റ്റി​വ​ൽ അ​വാ​ർ​ഡ് ദാ​നം നാ​ളെ
Sunday, September 22, 2024 11:12 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി പ്ര​സ്ക്ല​ബും വ​യ​ല​റ്റ് ഫ്രെ​യിം​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ടു​ക്കി ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്ക്കാ​ര വി​ത​ര​ണ​വും ഫി​ലിം പ്ര​ദ​ർ​ശ​ന​വും ഇ​ന്ന് പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ക​ണ്ണോ​ളി പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

രാ​ഹു​ൽ ശ​ശി​ധ​ര​ൻ സം​വി​ധാ​നം ചെ​യ്ത രാ​ജ​കു​മാ​രി, ഫെ​ബി​ൻ മാ​ർ​ട്ടി​ൻ സം​വി​ധാ​നം ചെ​യ്ത ഹി​തം, സി​രി​ൻ​സ​ണ്‍ സം​വി​ധാ​നം ചെ​യ്ത അ​വ​സാ​ന​ത്തെ മോ​ഷ​ണം, റി​തി​ൻ രാ​ജേ​ഷ് സം​വി​ധാ​നം ചെ​യ്ത വെ​ള്ളി​യാ​ഴ്ച​ക​ളി​ലെ വെ​ള്ളി​മു​ട്ട​ക​ൾ, മ​നു വി​ശ്വം​ഭ​ര​ൻ സം​വി​ധാ​നം ചെ​യ്ത യാ​ത്ര തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക.
ഉ​ച്ച​ക​ഴി​ഞ്ഞ​് ന​ട​ക്കു​ന്ന പു​ര​സ്കാ​ര വി​ത​ര​ണം തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ പേ​ഴ്സ​ണ്‍ സ​ബീ​ന ബി​ഞ്ചു ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ല​ച്ചി​ത്രതാ​ര​വും ന​ർ​ത്ത​കി​യു​മാ​യ ര​മ്യ പ​ണി​ക്ക​ർ വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യും.


മി​ക​ച്ച ന​ട​ൻ, ന​ടി, സം​വി​ധാ​യ​ക​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, കാ​മ​റാ​മാ​ൻ, എ​ഡി​റ്റ​ർ, പ​ശ്ചാ​ത്ത​ല​സം​ഗീ​തം എ​ന്നി വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്യും. മി​ക​ച്ച ഷോ​ർ​ട്ട്ഫി​ലി​മി​ന് 25,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡ്. ര​ണ്ടാ​മ​ത്തെ മി​ക​ച്ച ഷോ​ർ​ട്ട്ഫി​ലി​മി​ന് 10,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും മൂ​ന്നാ​മ​ത്തെ മി​ക​ച്ച ഷോ​ർ​ട്ട്ഫി​ലി​മി​നു 5,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് ന​ൽ​കു​ക.

പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി ജയ്സ് വാ​ട്ട​പ്പി​ള്ളി​ൽ, ട്ര​ഷ​റ​ർ ആ​ൽ​വി​ൻ തോ​മ​സ്, വി​ധി​ക​ർ​ത്താ​വ് ജി​ന്‍റോ ​ജോ​ണ്‍, വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​കെ.​എ. ല​ത്തീ​ഫ്, ഫെ​സ്റ്റി​വ​ൽ ക​ണ്‍​വീ​ന​ർ ലി​ന്‍റോ തോ​മ​സ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഉ​ണ്ണി രാ​മ​പു​രം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.