ടി​പ്പ​ർ ലോ​റി വൈ​ദ്യുതി​പോ​സ്റ്റി​ലിടിച്ച് അപകടം
Sunday, September 22, 2024 3:06 AM IST
മൂ​ല​മ​റ്റം: നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി വൈ​ദ്യുതി​പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​ കാ​ഞ്ഞാ​ർ-​വാ​ഗ​മ​ണ്‍ റോ​ഡി​ൽ കു​വ​പ്പ​ള്ളി പാ​റ​മ​ട​യ്ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം. വൈ​ദ്യു​തി​പോ​സ്റ്റ് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണു. ലോ​റി ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

അ​പ​ക​ട​ത്തെത്തു​ട​ർ​ന്നു ഇ​തുവ​ഴി​യു​ള്ള ഗ​താ​ഗ​തം അ​ര മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ട്ടു. കാ​ഞ്ഞാ​ർ പോ​ലീ​സെ​ത്തി​യാ​ണ് ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ച​ത്.​ പു​ള്ളി​ക്കാ​നം ഭാ​ഗ​ത്തു​നി​ന്ന് ക​രി​ങ്ക​ല്ല് ക​യ​റ്റി വ​ന്ന ടി​പ്പ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.