മു​റ്റ​ത്തൊ​രു അ​ടു​ക്ക​ള​ത്തോ​ട്ട​വു​മാ​യി ഗ്രീ​ൻ​വാ​ലി ; കാ​ർ​ഷി​ക സ​മു​ന്ന​തി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 22, 2024 3:06 AM IST
ഇ​ടു​ക്കി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ ഇ​ടു​ക്കി ജി​ല്ല​യി​ലെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഷി​ക സ​മു​ന്ന​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 14 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 600ഓ​ളം സ്വാ​ശ്ര​യ സം​ഘ പ്ര​വ​ർ​ത്ത​ക​രു​ടെ ഭ​വ​ന​ങ്ങ​ളി​ൽ അ​ടു​ക്ക​ള​ത്തോ​ട്ടം ഒ​രു​ക്കു​ന്നു. മു​റ്റ​ത്തും മ​ട്ടു​പ്പാ​വി​ലു​മാ​യി അ​ടു​ക്ക​ളത്തോ​ട്ടം നി​ർ​മി​ച്ച് ഭ​വ​ന​ത്തി​നാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​യു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ത്തു​ക​ളും ഗ്രോ​ബാ​ഗു​ക​ളും സൗ​ജ​ന്യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തോ​ടൊ​പ്പം ഏ​റ്റ​വും മി​ക​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​വാ​ർ​ഡു​ക​ളും ന​ൽ​കും.


മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സി ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​നു​മോ​ൾ കൃ​ഷ്ണ​ൻ, അം​ഗ​ങ്ങ​ളാ​യ ജി​ജോ ജോ​ർ​ജ്, ബി​ൻ​സി റോ​ണി, സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​റി​യ​ക് പ​റ​മു​ണ്ട​യി​ൽ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ജി​ജി വെ​ളി​ഞ്ചാ​യി​ൽ, തേ​ജ​സ് ഏ​ലി​യാ​സ്, മെ​റി​ൻ ഏ​ബ്രാ​ഹം, മി​നി ജോ​ണി, ബി​ജു അ​ഗ​സ്റ്റി​ൻ പോ​രു​ന്ന​ക്കോ​ട്ട്, ടോ​മി ആ​ന്‍റ​ണി വ​ട​യാ​റ്റ്, ബി​ന്ദു റോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.