ഇ​ടു​ക്കി ഫി​ലിം ഫെ​സ്റ്റി​വ​ൽ: പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Monday, September 23, 2024 11:35 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി പ്ര​സ്ക്ല​ബും വ​യ​ല​റ്റ് ഫ്രെ​യിം​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ടു​ക്കി ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര വി​ത​ര​ണം ച​ല​ച്ചി​ത്ര​താ​രം ര​മ്യ പ​ണി​ക്ക​ർ നി​ർ​വ​ഹി​ച്ചു. പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ക​ണ്ണോ​ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഗാ​ർ​ജു​ന ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ.​ വി.​എ​സ്.​ കൃ​ഷ്ണ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ജയി​സ് വാ​ട്ട​പ്പി​ള്ളി​ൽ, ജൂ​റി​യം​ഗം ജിന്‍റോ ജോ​ണ്‍, ഫെ​സ്റ്റി​വ​ൽ ക​ണ്‍​വീ​ന​ർ ലി​ന്‍റോ തോ​മ​സ്, കോ​-ഓ​ർ​ഡി​നേ​റ്റ​ർ ഉ​ണ്ണി രാ​മ​പു​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ഹു​ൽ ശ​ശി​ധ​ര​ൻ സം​വി​ധാ​നം ചെ​യ്ത രാ​ജ​കു​മാ​രി​യാ​ണ് മി​ക​ച്ച ചി​ത്രം. 25,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും രാ​ജ​കു​മാ​രി​യു​ടെ നി​ർ​മാ​താ​വ് സ​ജീ​വ് കു​മാ​ർ ഏ​റ്റു​വാ​ങ്ങി. ഫെ​ബി​ൻ മാ​ർ​ട്ടി​ൻ സം​വി​ധാ​നം ചെ​യ്ത ഹി​തം ര​ണ്ടാ​മ​ത്തെ മി​ക​ച്ച ചി​ത്ര​വും സി​രി​ൻ​സ​ണ്‍ സം​വി​ധാ​നം ചെ​യ്ത അ​വ​സാ​ന​ത്തെ മോ​ഷ​ണം മൂ​ന്നാ​മ​ത്തെ മി​ക​ച്ച ചി​ത്ര​വു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സം​വി​ധാ​യ​ക​ൻ സി​രി​ൻ​സ​ണ്‍ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.


റി​തി​ൻ രാ​ജേ​ഷ് സം​വി​ധാ​നം ചെ​യ്ത വെ​ള്ളി​യാ​ഴ്ച​ക​ളി​ലെ വെ​ള്ളി​മു​ട്ട​ക​ൾ സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. മി​ക​ച്ച ന​ട​ൻ ബോ​ബി നാ​യ​ർ (യാ​ത്ര), മി​ക​ച്ച ന​ടി വൈ​ഗ കെ. ​സ​ജീ​വ്(​രാ​ജ​കു​മാ​രി) ഹി​തം സം​വി​ധാ​നം ചെ​യ്ത ഫെ​ബി​ൻ മാ​ർ​ട്ടി​ൻ മി​ക​ച്ച സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തി​നും എ​ഡി​റ്റ​ർ​ക്കു​മു​ള്ള അ​വാ​ർ​ഡും ഏ​റ്റു​വാ​ങ്ങി.

മി​ക​ച്ച കാ​മ​റാ​മാ​നു​ള്ള അ​വാ​ർ​ഡ് രാ​ജ​കു​മാ​രി​യു​ടെ ഷാ​രോ​ൻ ശ്രീ​നി​വാ​സും മി​ക​ച്ച പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​നു​ള്ള അ​വാ​ർ​ഡ് അ​ല​ൻ ജോ​സ​ഫ് നെ​പ്പോ​ളി​യ​ൻ ഏ​റ്റു​വാ​ങ്ങി.

പ്ര​സ് ക്ല​ബ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഖി​ൽ സ​ഹാ​യി, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​എ.​ ല​ത്തീ​ഫ്, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ വി.​വി.​ ന​ന്ദു, ഷി​യാ​സ് ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. തുടർന്ന് പു​ര​സ്കാ​രം നേ​ടി​യ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.